വാഷിംഗ്ടൺ : അമേരിക്കയിലെ പുതിയ ട്രംപ് സർക്കാരിന്റെ കീഴിൽ ഉണ്ടാകാനിടയുള്ള കുടിയേറ്റ നയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ വിവാദപ്രസ്താവനയുമായി ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. അമേരിക്കയുടെ യഥാർത്ഥ പ്രശ്നം കുടിയേറ്റം അല്ല, അക്കാദമിക്കോ ടെക്നിക്കലോ ആയുള്ള വലിയ സ്ഥാനങ്ങളിലേക്ക് അമേരിക്കൻ കുട്ടികൾക്ക് എത്താൻ കഴിയുന്നില്ല എന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.
അമേരിക്കയിലെ പല ഉന്നത കമ്പനികളിലെയും സുപ്രധാനസ്ഥാനത്ത് ഇന്ത്യക്കാർ വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് വിവേക് രാമസ്വാമിയുടെ ഈ പരാമർശം. ഇന്ത്യയിൽ നിന്നും മറ്റു പല കുടിയേറ്റ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ മികച്ച അക്കാദമിക്ക് കഴിവുകൾ പുറത്തെടുക്കുന്നതിന് കാരണം അവരെ വളർത്തുന്ന രീതിയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
വലിയ അച്ചടക്കത്തോടെയാണ് കുടിയേറ്റ രാജ്യങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നത്. സ്കൂൾതലം മുതൽ തന്നെ അക്കാദമിക് തലത്തിലുള്ള ഈ മത്സരങ്ങൾ കുട്ടികൾക്കിടയിൽ ഉണ്ടാകുന്നുണ്ട്. അതിനാൽ തന്നെ പല മേഖലകളിലും അവർ അമേരിക്കൻ കുട്ടികളെക്കാൾ കൂടുതൽ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു. എന്നാൽ അമേരിക്കൻ മാതാപിതാക്കൾ കുട്ടികളെ സ്വതന്ത്രമായി വിടുകയും അക്കാദമിക് കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകാതെയും ഇരിക്കുന്നു. അമേരിക്കയിലെ പല ഉന്നത പദവികളിലും ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ രാജ്യങ്ങളിൽ നിന്നുള്ളവർ വരുന്നത് ഇക്കാരണത്താലാണ് എന്നാണ് വിവേക് രാമസ്വാമി പരാമർശം നടത്തിയത്.
Discussion about this post