പത്തംതിട്ട: ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിനിടെ വിദ്യാർത്ഥികള്‍ നൽകിയ അപ്പീൽ അപേക്ഷകൾ വഴി സംസ്ഥാന സർക്കാരിന്റെ കീശയില്‍ എത്തിയത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളില്‍ നിന്നുമായി ആകെ രണ്ടായിരത്തോളം അപേക്ഷകൾ ആണ് വന്നത് എന്നാണ് അനൗദ്യോഗിക കണക്ക്.
ജില്ലാതലത്തിൽ കൊടുക്കുന്ന അപ്പീൽ അപേക്ഷയ്ക്കൊപ്പം നൽകിയ 5000 രൂപയിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്. അപ്പീൽ അവദിച്ചാൽ മാത്രമേ കെട്ടിവെച്ച പണം തിരികെ നല്കൂ എന്നതാണ് കലോത്സവചട്ടം. അപ്പീൽ അപേക്ഷകൾക്കൊപ്പം ഒരു കോടി രൂപയാണ് എല്ലാ ജില്ലകളിൽ നിന്നുമായി കിട്ടിയത്. രണ്ടായിരം അപേക്ഷകളില്‍ ഇരുനൂറോളം അപേക്ഷകൾ മാത്രമാണ് അനുവദിച്ചത്. ഇരുനൂറോളം അപ്പീലുകൾക്ക് അനുവാദം നൽകിയതിനാൽ 10 ലക്ഷത്തോളം രൂപ തിരികെ കൊടുക്കേണ്ടിവന്നു. ബാക്കിയുള്ള 90 ലക്ഷത്തോളം രൂപയിൽ വിധികർത്താക്കളുടെ പ്രതിഫലം ഉള്‍പ്പെടെ 10 ലക്ഷത്തോളം രൂപ അപ്പീലുകൾക്ക് തീരുമാനമെടുക്കുന്ന നടപടികൾക്ക് ചെലവായി. അങ്ങനെയാണ് 80 ലക്ഷം എന്ന സംഖ്യ സർക്കാരിലേക്ക് എത്തിയത്.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ക്ഷകൾ വന്നത്. ഇവിടെ 38 പേർ അപ്പീൽ അപേക്ഷ നൽകിയതിൽ ഒമ്പതെണ്ണമാണ് അനുവദിച്ചത്. വയനാട് ജില്ലയില്‍ 45 അപേക്ഷകള്‍ വന്നതില്‍ ഏഴെണ്ണവും പത്തനംതിട്ട ജില്ലയില്‍ 65 എണ്ണം വന്നതില്‍ എട്ടെണ്ണവും അനുവദിച്ചു. കൊല്ലം ജില്ലയില്‍ 130 എണ്ണത്തില്‍ 13-ഉം, പാലക്കാട് ജില്ലയില്‍ 139-ല്‍ 19എണ്ണവുമാണ് അനുവദിച്ചത്. സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്ത് 213 അപ്പീല്‍ അപേക്ഷകള്‍ വന്നതില്‍ അംഗീകരിച്ചത് 33 എണ്ണമായിരുന്നു. ചില ജില്ലകളില്‍ മൊത്തം എത്ര അപേക്ഷകള്‍ വന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Discussion about this post