ചെമ്പരത്തി ചെടി ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല. ചോര ചുവപ്പില്‍ വീടിന്റെ മുറ്റത്ത് നില്‍ക്കുന്ന ഇവയ്ക്ക് വലിയ വില ഒന്നും നമ്മൾ മലയാളികള്‍ കൊടുക്കാറില്ല എങ്കിലും പല തരം ആരോഗ്യ ഗുണങ്ങള്‍ക്ക് ചെമ്പരത്തി പേര് കേട്ടതാണ്.
താളിയുണ്ടാക്കാനും എന്തിന് സ്‌ക്വാഷ് ഉണ്ടാക്കാനും വരെ ചിലര്‍ ചെമ്പരത്തിയെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത് മാത്രമല്ല ചെമ്പരത്തിയുടെ ഗുണങ്ങള്‍. സൗന്ദര്യം നിലനിര്‍ത്താന്‍ ഏറ്റവും മികച്ച ഒന്നാണ് ചെമ്പരത്തി.
ചര്‍മ്മം തിളങ്ങാനും കൊളാജിന്‍ വര്‍ധിപ്പിക്കാനും പാടുകള്‍ മാറാനും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് ചെമ്പരത്തി ഗുണം ചെയ്യും. ഇതിലെ ആന്റിഓക്‌സിഡന്റ്‌സും ആന്തോസൈനോഡിസ്ഡും മലിനീകരണവും വെയിലും കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരിവാളിപ്പ് നീക്കാന്‍ ഇല്ലാതാകുന്നു.
നമ്മുടെ ചര്‍മ്മത്തിന് നല്‍കാനാകുന്ന ഒരു നാച്വറല്‍ ബോട്ടോക്‌സ് ആണ് ചെമ്പരത്തി. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ഉള്‍പ്പെടെയുള്ളവ കോളജിന്‍ നിര്‍മാണത്തെ വേഗത്തിലാക്കുകയും ചര്‍മ്മം വളരെയെളുപ്പം പ്രായമാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുന്നു.
മുഖക്കുരുവും ഉറക്കക്കുറവും കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ മാറാനും ചെമ്പരത്തി സഹായിക്കുന്നു. ഇതിലുള്ള എഎച്ച്എയും സിട്രിക് ആസിഡും മാലിക് ആസിഡും ആണ് ഇതിന് സഹായിക്കുന്നത്.
Discussion about this post