കാബൂൾ: പാകിസ്താന്റെ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാൻ. 19 പാകിസ്താൻ പട്ടാളക്കാരെ വധിച്ചു. വരും മണിക്കൂറിൽ കൂടുതൽ നാശനഷ്ടങ്ങൾ പാകിസ്താന്റെ ഭാഗത്ത് സംഭവിക്കുമെന്നാണ് വിവരം. പാക്- അഫ്ഗാൻ അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യമാണ് ഉള്ളത്.
രണ്ട് സൈനിക പോസ്റ്റുകളാണ് അഫ്ഗാൻ പിടിച്ചെടുത്തത്. പാകിസ്താന്റെ മറ്റ് സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാൻ ആക്രമണം തുടരുകയാണ്. പാകിസ്താന്റെ ഒളിത്താവളങ്ങളും അഫ്ഗാൻ സൈന്യം ലക്ഷ്യമിടുന്നുണ്ട്. തെക്ക് കിഴക്കൻ മേഖലയിലാണ് അഫ്ഗാൻ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
അഫ്ഗാന്റെ ആക്രമണത്തിൽ ഒൻപതോളം പാക് പട്ടാളക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം. 15,000 സൈനികരാണ് പാകിസ്താനെതിരെ ആക്രമണം നടത്തുന്നത്.
ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ 46 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ പ്രത്യാക്രമണം. സംഭവത്തിന് പിന്നാലെ അഫ്ഗാൻ സൈന്യം പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post