ചിക്കൻ ബിരിയാണി , ചെട്ടിനാട് ബിരിയാണി , ദിണ്ടിഗൽ ബിരിയാണി , നമ്മുടെ സ്വന്തം കോഴിക്കോടൻ ബിരിയാണി , തലശ്ശേരി ബിരിയാണി തുടങ്ങി ബിരിയാണികൾ രാജ്യത്ത് ഒട്ടേറെയാണ്. എല്ലാത്തിന്റെയും രുചിയോ എടുത്ത് പറയേണ്ടതില്ല. എന്നാൽ ഇപ്പോഴിതാ ബിരിയാണിയിൽ കുറച്ച് വെറൈറ്റി പരീക്ഷിച്ചിട്ട് എയറിലായിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റർ ഹീന കൗസർ റാഡിൽ . ഇതൊരു ഐസ്‌ക്രീം ബിരിയാണിയാണ്.
ഒരു ബേക്കിംഗ് ആക്കാദമി നടത്തുകയാണ് ഹീന കൗസർ റാഡിൽ . ഇവിടെ നിന്നുള്ള തന്റ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാമ് അവർ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിംഗ് കോഴ്‌സിന്റെ അവസാനമാണ് ഈ ഐസ്‌ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
സ്‌ട്രോബെറി ഐസ്‌ക്രീം സ്‌കൂപ്പുകൾ നിറച്ച രണ്ട് കൂറ്റൻ ബിരിയാണി പാത്രങ്ങൾക്കരികിൽ ഹീന നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത് . ഈ വീഡിയോക്ക് താഴെ നിരവധി കമന്റുുകളാണ് വരുന്നത്. ബിരിയാണിയെ ഇങ്ങനെ നശിപ്പിക്കരുതെന്നും. ഇനി ഇത്തരം വീഡിയോകൾ ചെയ്യരുതെന്നുമാണ് കമൻറുകൾ കൂടുതൽ.
Discussion about this post