മിക്കവീടുകളിലും ഇന്ന് അരുമകളായി ഒരു നായക്കുട്ടിയോ പൂച്ചക്കുട്ടിയോ കാണും. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാവും ഇവയുടെ ജീവിതവും പരിചരണവും. ഇവയോടൊപ്പം ആാേഷിക്കുന്നതിനോടൊപ്പം ആരോഗ്യകാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യന് എന്നത് പോലെ മൃഗങ്ങൾക്കും പ്രത്യേകിച്ച് വളർത്തു മൃഗങ്ങൾക്കും പ്രമേഹം വരാൻ സാധ്യത കൂടുതലാണ്. അതിനാൽ, ഈ ലക്ഷണങ്ങൾ വളർത്തുമൃഗങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തുക.
മൃഗങ്ങളിലും ഇൻസുലിൻ ഉൽപാദനത്തിൽ വ്യതിയാനം വരുമ്പോഴാണ് പ്രമേഹം 1, പ്രമേഹം 2 എന്നിങ്ങനെയുള്ള അവസ്ഥ രൂപപ്പെടുന്നത്.ടൈപ്പ് വൺ നായകളിൽ പൊതുവാണ്. പക്ഷേ പൂച്ചകളിൽ വളരെ അപൂർവമായാണ് ടൈപ്പ് വൺ കാണപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹമാണ് പൂച്ചകളിൽ സാധാരണമായി കണ്ടുവരുന്നത്.നിങ്ങളുടെ നായക്കുട്ടിക്ക് അല്ലെങ്കിൽ പൂച്ചയ്ക്ക് പ്രമേഹം ഉണ്ടെങ്കിൽ അവരിൽ തീർച്ചയായും അമിതമായിട്ടുള്ള വെള്ളം ദാഹം കാണാൻ സാധിക്കും. സാധാരണഗതിയിൽ കുടിക്കുന്നതിനേക്കാൾ അമിതമായി വെള്ളം ആവശ്യപ്പെടാം. അതുപോെല തന്നെ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുന്നതും നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക.
മൃഗങ്ങളിൽ അമിതമായിട്ടുള്ള വിശപ്പ് കാണപ്പെടുന്നുണ്ടെങ്കിൽ പ്രമേഹം ഉണ്ടോ എന്ന് സംശയിക്കേണ്ടത് അനിവാര്യമാണ്. ചിലപ്പോൾ ആഹാരം കഴിച്ച് കുറച്ച് കഴിയുമ്പോഴേയ്ക്കും വീണ്ടും വിശപ്പ് പ്രകടിപ്പിക്കാം. അതുപോലെ തന്നെ, അമിതമായി ആഹാരം കഴിക്കുന്നത് കാണാം.പ്രമേഹബാധിതരായ പൂച്ചകളുടെ പിൻകാലുകൾ പരന്ന നിലയിലേക്ക് മാറുകയും അവയ്ക്ക് ചാടാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്തേക്കാം. പ്രമേഹമുള്ള നായകളിൽ തിമിരം വരാനുള്ള സാധ്യത കൂടുതലാണ്.
ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്ന് വഷളാകുന്ന തരത്തിലാണ് വളർത്തു മൃഗങ്ങളിലെ പ്രമേഹത്തിന്റെ പോക്ക്.
Discussion about this post