തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രകൾക്ക് കുട്ടികളോടൊപ്പം പോവുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചിലവ് വിദ്യാർത്ഥികളിൽ നിന്നും ഇടാക്കരുതെന്ന് നിർദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉൾകൊള്ളാൻ കളിയുന്ന തരത്തിൽ പഠന യാത്രകളുടെ ചിലവ് നിശ്ചയിക്കേണ്ടതുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ് ഒപ്പിട്ട സർക്കുലർ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.
പണമില്ലെന്ന കാരണം കൊണ്ട് ഒരു കുട്ടിക്ക് പോലും പഠനയാത്ര നഷ്ടപ്പെടരുതെന്ന് സർക്കുലറിൽ പറയുന്നു. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി പഠനയാത്രകൾ ക്രമീകരിക്കുന്നതും വൻതുക ഇതിനായുള്ള ചിലവായി നിശ്ചയിക്കുന്നതും മൂലം സാമഎപത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനയാത്രകളിൽ നിന്നും മാറിനിൽക്കേണ്ട സ്ഥിതിയുണ്ട്. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് മനപ്രയാസങ്ങൾ ണ്ടാകുന്നതായി നിരവധി പരാതികൾ വിദ്യഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ, സ്‌കൂളിലെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെ ജന്മദിനം പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും സമ്മാനം നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു കാണുന്ന സാഹചര്യങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കുന്നതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
പണമില്ലെന്ന കാരണം കാണ്ട് ഒരു കുട്ടിക്ക് പോലും പഠനയാത്രയിൽ പങ്കെടുക്കാൻ കഴിയാതെ വരരുത്. സൗജന്യമായി ഒരു കുട്ടിയെ കൊണ്ടുപോവുന്നുണ്ടെങ്കിൽ തന്നെ അത് മറ്റ് കുട്ടികൾ അറിയാതെ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന തരത്തിൽ സ്‌കൂളുകളിൽ വ്യക്തിഗത ആഘോഷങ്ങൾ നടത്തുന്നത് പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ, തന്നെ അതിന്റെ ചിലവ് കുട്ടികളോ അവരുടെ മാതാപിതാക്കളോ വഹിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഈ നിർദേശങ്ങൾ സംസ്ഥാനത്തെ എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മറ്റ് ബോർഡുകളിലുള്ള സ്‌കൂളുകൾക്കും ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post