ന്യൂഡൽഹി: ലോകം പുതുവർഷത്തെ വരവേറ്റു കഴിഞ്ഞു. 2025ലെ ആദ്യ ഉൽക്കാ വർഷത്തെ കുറിച്ചുള്ള പ്രവചനവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പുതുവർഷം പിറന്നതിന് പിന്നാലെ തന്നെ ഭൂമിയിൽ ആദ്യ ഉൽക്കാ വർഷം ഉണ്ടാകുമെന്നാണ് നാസയുടെ പ്രവചനം.
ജനുവരി 3,4 തീയതികളിലാണ് ആദ്യ ഉൽക്കാ വർഷം സജീവമാവുക. ഈ സമയം, 60 മുതൽ, 200 വരെ ഉൽക്കകളെ കാണാൻ കഴിയുമെന്നാണ് നിഗമനം. സാധാരണ ഉൽക്കാവർഷം ഇന്ത്യയിൽ നിന്നും കാണാൻ കഴിയാറില്ല. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി വരാൻ പോവുന്ന ഉൽക്കാ വർഷം ഇന്ത്യയിൽ നിന്നും കാണാനാവും.
ചുരുക്കം മണിക്കൂറിൽ മാത്രം കാണാൻ കഴിയുന്ന ബഹിരാകാശ അത്ഭുതമാണ് ക്വാഡാന്റിഡ്‌സ് ഉൽക്കാ മഴ. എല്ലാ വർഷവും ജനുവരിയിലാണ് ഈ ഉൽക്കാവർഷം ദൃശ്യമാകുക. ഡിസംബർ 27 മുതൽ ദൃശ്യമായിരുന്ന ഈ ഉൽക്കാമഴ വെള്ളി, ശനി ദിവസങ്ങളിൽ അതിന്റെ പാരമ്യത്തിലെത്തുമെന്ന് ശാസ്ത്രലോകം പറയുന്നു. അതിശക്തമായ ജ്വാലയാണ് ക്വാഡാന്റിഡ്‌സ് ഉൽക്കാ മഴ. അതുകൊണ്ടുതന്നെ ഇവയെ ഭൂമിയിൽ നിന്നും വ്യക്തമായി ഇത് കാണാനാവും. ജനുവരി 3നും 4നും രാത്രിയിലായിലാരിക്കും ഉൽക്കാമഴ കാണാനാവുക.
മിക്ക ഉൽക്കാവർഷങ്ങളുടെയും ഉത്ഭവം ധൂമകേതുക്കളിൽ നിന്നുമാണെങ്കിൽ, ക്വാഡാന്റിഡ്‌സ് ഉൽക്കാ മഴയുടെ ആവിർഭാവം 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തിൽ നിന്നുമാണ്. ഇതൊരു ഡെഡ് കോമറ്റ് ആയിരിക്കുമെന്നാണ് നാസ നിഗമനം. ഈ ഉൽക്കാവർഷം 2025 ജനുവരി 16 വരെ തുടരും.
Discussion about this post