കാബൂൾ; അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ജോലി നൽകുന്നത് നിർത്തിയില്ലെങ്കിൽ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ദേശീയ,വിദേശ സന്നദ്ധസംഘടനകളും പൂട്ടിക്കുമെന്ന് താലിബാൻ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ഭീഷണി. ഉത്തരവ് അനുസരിക്കാത്ത എൻജിഒകളുടെ ലൈസൻസ് റദ്ദാത്തുമെന്നാണ് താലിബാൻ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി.
അഫ്ഗാനി സ്ത്രീകൾക്ക് ജോലി നൽകരുതെന്ന് രണ്ട് വർഷം മുൻപ് തന്നെ താലിബാൻ എൻജിഒകൾക്ക് നിർദ്ദേശം നൽകിയിരുന്നു. സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എൻജിഒകൾ ഉറപ്പുവരുത്തുന്നില്ല എന്നതാണ് ഭരണകൂടം കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
താലിബാന്റെ ഭീഷണിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. എൻജിഒകൾ ദശലക്ഷക്കണക്കിന് അഫ്ഗാനികളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരുപോലെ ജീവൻ രക്ഷാ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും യുഎൻ അഭിപ്രായപ്പെട്ടു.
Discussion about this post