എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. അപകടത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞുകൊണ്ടാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമർശനമാണ് ആലപ്പി അഷ്‌റഫ് ഉന്നയിച്ചിരിക്കുന്നത്.
ഉമ തോമസിന് അപകടം പറ്റിയെന്ന് അറിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ താൻ ാശുപത്രിയിലെത്തിയതായും അവരുടെ അവസ്ഥ ദയനീയമായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. വീഴ്ച്ചയുടെ ആഘാതത്തിൽ തലച്ചോറിന് പരിക്കേറ്റു. ഇതിനാൽ, അവരുടെ ഓർമ, പ്രതികരണശേഷി എന്നിവയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ, ഇപ്പോൾ അവർ അതിൽ നിന്നെല്ലാം അതിജീവിച്ചു വരുന്നുണ്ടെന്ന് ആണ് അറിയാൻ കഴിഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
എംഎൽഎയ്ക്ക് ഉണ്ടായ ഈ അപകടം അധികൃതർ വരുത്തിവച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നു. പണത്തിന് വേണ്ടിയുള്ള അത്യാർത്തിയാണ് ഇൗ അപകടത്തിന് കാരണം. മൃദംഗ വിഷൻ സംഘാടകരും ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റുമാണ് ഈ സുരക്ഷാ വീഴ്ചയുണ്ടാക്കിയത്. 12,000 പേർ പങ്കെടുത്ത ഈ പരിപാടിയിൽ ഒരാളിൽ നിന്നും 5000ത്തോളം രൂപ കൈപ്പറ്റിയെന്നാണ് അറിയാൻ കഴിഞ്ഞത്. അത് തന്നെ കണക്കുകൂട്ടിയാൽ 6 കോടിയിലേറെ രൂപ വരും. ഇത് കൂടാതെ, സ്‌പോൺസർഷിപ്പും ടിക്കറ്റ് വിൽപ്പനയും എല്ലാം കൂടി പത്ത് കോടിയിലേറെ രൂപ ഇവർ നേടിയെടുത്തിട്ടുണ്ട്.
ഇത്രയും പണത്തിൽ നിന്നും വെറും രണ്ടോ മൂന്നോ ലക്ഷം ചിലവാക്കിയാല മതിയായിരുന്നു ഒരു ബലമുള്ള സ്‌റ്റേജ് പണിയാമായിരുന്നു. ഏകദേശം 25,000 രൂപ മാത്രമാണ് സ്‌റ്റേജ് കെട്ടുന്നതിന് ചിലവായത്. കേരളത്തിൽ ഏത് വമ്പൻ തട്ടിപ്പ് നടന്നാലും അതിൽ സിനിമാക്കാരും ഉണ്ടാകുമെന്നതിന് അടുത്ത കാലത്തായി വ്യക്തമായിട്ടുള്ള കാര്യമാണ്. ഇവിടെ ദിവ്യ ഉണ്ണി എന്ന നടിയാണ് അതിന് കാരണമായത്. പേരും പ്രശസ്തിയുമാണ് അവർക്ക് വേണ്ടിയിരുന്നത്. അത് അവർ നേടിയെടുത്തു. ആര് വീണാലും ആര് മരിച്ചാലും അവർക്കെന്താ.. എന്നും ആലപ്പി അഷ്‌റഫ് തുറന്നടിച്ചു.
പരിപാടി നടത്തിപ്പുകാരുടെ വിശ്വാസയോഗ്യതയെ കുറിച്ച് ദിവ്യ ഉണ്ണിയോട് ചോദിച്ചവർക്ക് നേരെ അവർ ദേഷ്യപ്പെടുകയാണ് ചെയ്തത്. അവർ മോഹിച്ച നേട്ടങ്ങൾക്ക് മുമ്പിൽ പരാതികൾ ഒന്നും ഇല്ലാതെയായി. ഇങ്ങനെയൊരു മെഗാ ഷോയിൽ ദിവ്യക്ക് ഉത്തരവാദിത്വം കാണിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post