തൃശ്ശൂർ : തൃശ്ശൂർ പാലയൂർ പള്ളിയിലെ ക്രിസ്മസ് കരോൾ പോലീസ് തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ . ഈ മാസം പതിനഞ്ചിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കനാണ് നിർദേശം. ബിജെപി തൃശ്ശൂർ ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജേക്കബിന്റെ പരാതിയിലാണ് നടപടി.
പള്ളി അങ്കണത്തിൽ രാത്രി ഒൻപതരയോടെ ആരംഭിക്കാനിരുന്ന കാരൾ ഗാനം പാടാൻ പോലീസ് അനുവദിക്കാത്തിരിക്കുകയായിരുന്നു. ഉച്ചഭാഷിണിയ്ക്ക് അനുമതിയില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ചാവക്കാട് എസ്ഐ വിജിത്താണ് തടസ്സം നിന്നത്.
പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്ഐ സംസാരിക്കാൻ തയാറായില്ലെന്നും വിവരങ്ങളുണ്ട്. പിന്നാലെ സുരേഷ്ഗോപി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കാരൾ ഗാനാലാപനത്തിന് അനുമതി നൽകാൻ പോലീസ് തയാറായില്ലെന്നാണ് വിവരം.
Discussion about this post