തിരുവനന്തപുരം; സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിന്റെ പേരിൽ പലപ്പോഴും വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് എഎം എംപിയുടെ ഭാര്യയും അദ്ധ്യാപികയുമായ അമൃത റഹീം. എയറിൽ പോകുന്നത് ശീലമായെന്നും അവർ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ റഹിമിനെ ലുട്ടാപ്പി എന്ന് കമന്റ് ചെയ്യുമ്പോൾ ആളുകൾക്ക് എന്തോ വലിയ ആത്മസംതൃപ്തി പോലെയാണ്. എന്ത് സന്തോഷമാണ് ഇവർക്ക് അതിലൂടെ ലഭിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അമൃത കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ റഹിമിനെ ലുട്ടാപ്പി എന്ന് കമന്റ് ചെയ്യുമ്പോൾ ആളുകൾക്ക് എന്തോ വലിയ ആത്മസംതൃപ്തി പോലെയാണ്. എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അമൃത പറഞ്ഞു. കൂടെക്കൂടെ ആളുകൾ ട്രോളിൽക്കൂടി എയറിൽ ആക്കാറുണ്ട്. കുറച്ചു കഴിയുമ്പോൾ താഴേക്കുവരും. അതങ്ങനെ ഇപ്പോൾ ശീലമായി പോയി. പക്ഷേ, ട്രോളും അവഹേളനവും രണ്ടാണ്. ട്രോളുന്നത് വലിയ രസമുള്ള കാര്യമാണ്, ക്രിയേറ്റീവുമാണ്. അതിലെ തമാശ ആസ്വദിക്കാൻ കഴിയുമെന്ന് റഹിമിന്റെ ഭാര്യ പറഞ്ഞു.
എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നത്. ട്രോളിന്റെ പേരിൽ വ്യക്തിഹത്യയും അവഹേളനവുമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ഉണ്ടാക്കിയെടുക്കുന്ന അവജ്ഞയാണിത്. ഈ സാഹചര്യം നാളെ ജനാധിപത്യത്തിന് പോലും നല്ലതാണെന്ന് തോന്നുന്നില്ല. എല്ലാ രാഷ്ട്രീയക്കാരുമായും ഇതേക്കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ആർക്കും എതിരഭിപ്രായമില്ലെന്ന് അവർ പറഞ്ഞു.
Discussion about this post