മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ജനപ്രിയനായകൻ എന്ന പേരിലായിരുന്നു ഒരുകാലം വരെയും താരം അറിയപ്പെട്ടിരുന്നത്. ഇടയ്ക്ക് വച്ച് കേസും ബഹളവും വന്ന് താരത്തിന്റെ കരിയറിൽ മങ്ങലുണ്ടായി. അതിനിടെ വന്ന സിനിമകളിലെല്ലാം തിരിച്ചടിയാണ് താരത്തിന് നേരിടേണ്ടി വന്നത്. രാംലീല പോലെയൊരു ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് ദിലീപ് ആരാധകരുടെ വിശ്വാസം. മിമിക്രിതാരത്തിൽ തുടങ്ങി സംവിധാനസഹായിയായി പിന്നീട് നടനായ വളർച്ചയാണ് ദിലീപിന്റേത്. 3000 രൂപ പ്രതിഫലം വാങ്ങി സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഇന്നത്തെ പ്രതിഫലം കോടികളാണ്.
ഇപ്പോഴിതാ താരം ഒരു ഷോയിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരിൽ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് നടൻ പറയുന്നു. ‘ഞാൻ കാരണം യൂട്യൂബ് ചാനലുകൾ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താൽ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നുവെന്ന് താരം പറയുന്നു.
കേശു ഈ വീടിന്റെ നാഥൻ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡർ ആണ് ഞാൻ’ എന്നും ദിലീപ് പറയുന്നു. അതിനർത്ഥം ദിലീപേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങില്ല എന്നാണോ എന്ന അവതാരകയുടെ മറുചോദ്യത്തിന് താൻ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ലെന്നും ദിലീപ് കൂട്ടിചേർത്തു.
Discussion about this post