തിരുവനന്തപുരം: വീട്ടമ്മയുടെ താലിമാലയുമായി കടന്നു കളഞ്ഞ മോഷ്‌ടാവ് ദയ തോന്നി താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടരയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.
പാർവതി ഏഴ് മാസം ഗർഭിണിയായിരുന്നു. സംഭവസമയം പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ആണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു ഉറക്കെ കരഞ്ഞതോടെയാണ് പാർവതിയും മാതാവും വിവരം അറിയുന്നത്. ഇതോടെ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.
ഇതോടെ, മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഭീഷണിപ്പെടുത്തി പാർവതിയുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല ഊരി വാങ്ങുകയായിരുന്നു. ഈ സമയം താലി തിരികെ തരണമെന്ന് പാർവതി അപേക്ഷിക്കുകയായിരുന്നു. ഇതോടെ കള്ളൻ മാലയെടുത്ത ശേഷം താലി തിരികെ കുടുക്കുകയായിരുന്നു.
ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ, ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.
Discussion about this post