നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വളരെ പ്രധാനമായും ആവശ്യമുള്ള ഒരു സ്‌കിൽ അഥവാ കഴിവ് ആണ് ഡ്രൈവിംഗ്. വളരെ അത്യാവശ്യഘട്ടങ്ങൾ എത്തുമ്പോൾ ഡ്രൈവിംഗ് പഠിച്ചിരുന്നുവെങ്കിൽ എന്നോർത്ത് പോകും. വെറുതെ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുത്ത് പേഴ്‌സിൽ വച്ചാൽ പോര. നല്ല കൃത്യമായി വാഹനങ്ങൾ ഓടിക്കുകയും കൈകാര്യം ചെയ്യാനും പഠിക്കണം. വലിയ ഡ്രൈവർമാരാണെന്ന് അഹങ്കരിക്കുന്നവർ പോലും ചെയ്യുന്ന മണ്ടത്തരം ഉണ്ട്. വാഹനത്തിന്റെ മിറർ സജീകരിക്കുന്നതിലാണ് പലരും പിഴവ് വരുത്തുന്നത്.
കാറിന്റെ മുഖമെന്നാൽ കണ്ണാടിയാണ്.ഡ്രൈവറുടെ മൂന്ന് കണ്ണുകൾ. ഡ്രൈവറുടെ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിന് ശേഷം ഹെഡ്‌റെസ്റ്റിൽ തലചായ്ച്ച് വേണം കണ്ണാടിയിലേക്ക് നോക്കാൻ. ഇങ്ങനെ നോക്കുമ്പോൾ മൂന്ന് കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള പൊസിഷൻ.
ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ട് ഭാഗങ്ങളാക്കാം കാൽഭാഗം ആകാശം കാണാനും മുക്കാൽഭാഗം റോഡ് കാണാനും. പുറത്തെ രണ്ട് കണ്ണാടികളെയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റ ബോഡി കാണണം. മറ്റ് രണ്ട് പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം.
Discussion about this post