ഒരു ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സ്വര്‍ണക്കടകള്‍ ഇന്ന് തുറക്കില്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായാണ് സമരം.
കേരളത്തില്‍ ഓള് കേരള സില്‍വര്‍ ആന്റ് മര്‍ച്ചന്റ് അസോസിയേഷന് അംഗങ്ങളുടെ കടകളാണ് ഇന്ന് അടച്ചിടുന്നത്. ആള് ഇന്‍ഡ്യ ജെം ആന്റ് ജ്വല്ലറി ട്രേഡേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 2 മുതല്‍ നാല് വരെയാണ് ദേശവ്യാപകമായി കടയടപ്പ് സമരം നടത്തുന്നത്.
Discussion about this post