ടോക്കിയോ: പുതുവർഷത്തിൽ നടന്ന ലേലത്തിൽ ചൂരമത്സ്യം വിറ്റ് പോയത് പൊന്നും വിലയ്ക്ക്. ടോക്കിയോ മത്സ്യ മാർക്കറ്റിൽ വച്ച് നടന്ന ലേലത്തിൽ ഒരു ചൂര മത്സ്യം വിറ്റുപോയത് 11,15,06,265 രൂപയ്ക്കാണ്.ഒണോഡേര എന്ന ഹോട്ടൽ ഗ്രൂപ്പാണ് 11 കോടി രൂപയ്ക്ക് ട്യൂണ മീനിനെ സ്വന്തമാക്കിയത്. ബ്ലൂ ഫിൻ ട്യൂണ വിഭാഗത്തിൽപ്പെട്ട മീനിനാണ് ഇത്രയും വില ലഭിച്ചിരിക്കുന്നത്. 276 കിലോഗ്രാമാണ് ചൂരയുടെ ഭാരം.
ആദ്യ ചൂര മത്സ്യം എന്നത് മികച്ച ഭാഗ്യത്തിന്റെ അടയാളമാണ്. തങ്ങളുടെ ഉപഭോക്താക്കൾക്കും ഈ ഭാഗ്യത്തിന്റെ ഒരു അംശം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതർ പ്രതികരിക്കുന്നത്.
കഴിഞ്ഞ വർഷം ആറര കോടി രൂപ നൽകിയാണ് 238 കിലോ ഭാരമുള്ള ചൂരയെ ഇതേ ഹോട്ടൽ സ്വന്തമാക്കിയത്. 2019ലാണ് ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് ഇവിടെ നിന്ന് ചൂര മത്സ്യം വിറ്റുപോയത്. 18,19,12,146 രൂപയ്ക്കായിരുന്നു 278 കിലോ ഭാരമുള്ള ചൂരമത്സ്യം ലേലം ചെയ്തത്. 40 വർഷം വരെ ആയുസ്സുണ്ട്. മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിന്നും വഴുതി മാറി വേഗതയിൽ സഞ്ചരിക്കും ഇവയെ പിടികൂടാനാവുന്നത് ഭാഗ്യമായാണ് കണക്കാക്കുന്നത്.
Discussion about this post