കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് കുറ്റവാളികള്‍ക്ക് വേണ്ടി കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചതിനെതിരെ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം. കുറ്റവാളികളെ കാണാന്‍ ജയിലില്‍ സിപിഎം നേതാക്കള്‍ എത്തിയതിനു പിന്നാലെയായിരുന്നു ഇരുവരുടേയും കുടുംബം രംഗത്തെത്തിയത്. കൊലയാളികളുടെ ശിക്ഷ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ശരത് ലാലിന്‍റെ അച്ഛൻ സത്യ നാരായണൻ വിമര്‍ശിച്ചു.
സിപിഎമ്മുകാരുടെ സ്വര്‍ഗ ലോകമാണ് കണ്ണൂര്‍ ജയിലില്‍ അദ്ദേഹം പ്രതികരിച്ചു. കൊലയാളികളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎമ്മെന്ന് കൃപേഷിന്‍റെ അച്ഛൻ കൃഷ്ണനും പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ പ്രതികളെ കണ്ണൂർ ജയിലിൽ എത്തിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്. സിപിഎം നേതാവ് പി ജയരാജനാണ് ഇതിന് നേതൃത്വം നൽകിയത്. സിപിഎമ്മുകാരായ പ്രതികൾക്ക് ‘കേരളം-മുസ്ലീം രാഷ്ട്രീം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്ന് ആണ് പി ജയരാജൻ പറഞ്ഞത്. ജയിൽ ഉപദേശ സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നാണ് പി ജയരാജന്റെ വിശദീകരണം.
അവർക്ക് ജയിലിൽ വായിക്കാൻ എന്റെ ഒരു പുസ്തകം നൽകി, ജയിൽ ജീവിതം കമ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ളതാണ്. ജയിൽ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാൻ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ അതിലപ്പുറം ചില ആക്രമണങ്ങൾ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷേ കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാദ്ധ്യമങ്ങൾക്ക് വാർത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ വീടുകളിലും സിപിഐഎം നേതാക്കള്‍ എത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എന്നിവരാണ് കുറ്റവാളികളുടെ വീട്ടിലെത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെയും വെറുതെ വിട്ടവരുടെയും വീടുകളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി.
Discussion about this post