തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന് ജഗദീഷും. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച നടത്തി. മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കെപിസിസി ജഗദീഷിനെ പരിഗണിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇതോടെ മണ്ഡലത്തില്‍ താരപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
ജഗദീഷിന് പുറമേ രാജ്മോഹന്‍ ഉണ്ണിത്താനെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ യുഡിഎഫിലായിരുന്ന കെബി ഗണേഷ് കുമാര്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടാനാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. കോണ്‍ഗ്രസ് ഇതാദ്യമായല്ല ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. മുന്‍പും പലതവണ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കപ്പെട്ടെങ്കിലും, അവസാന നിമിഷത്തില്‍ പിന്തള്ളപ്പെട്ടു പോവുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കുറി തീര്‍ച്ചയായും ജഗദീഷിനെ പരിഗണിക്കുമെന്ന് മുന്‍പ് തന്നെ ധാരണയായതായാണ് വിവരം.
Discussion about this post