തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്നറിയപ്പെടുന്ന വിശാലിന് കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. പല വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ അധികം സെലക്ടീവായ നടനെ പൊതു പരിപാടികളിലും ഇപ്പോൾ അധികം കാണാറില്ല. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് .
പുതിയ സിനിമയുടെ പ്രി റിലീസ് ചടങ്ങിനെത്തിയ വിശാലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഏറെ ക്ഷീണിതനായാണ് വിശാലിനെ കാണപ്പെടുന്നത്. കൂടാതെ വേദിയിലേക്ക് താരം കയറുന്നത് അസിസ്റ്റ്റ്റിന്റെ സഹായത്തോടെയാണ്. മാത്രമല്ല സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതും വീഡിയോയിൽ കാണാം. മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു താരം. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണി, സംവിധായകനും നടനുമായ സുന്ദർ സി, നടി ഖുശ്ബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വീഡിയോ വൈറലായതിനെ തുടർന്ന് വിശാലിന് എന്തു പറ്റിയെന്ന് സംശയത്തിലാണ് ആരാധകർ . വെള്ള മുണ്ടും ഷർട്ടും ധരിച്ച്, ക്ലീൻ ഷേവിലാണ് വിശാൽ എത്തിയത്. ആരോഗ്യം നന്നായി ക്ഷീണിച്ചതായി കാണാം. സംസാരിക്കാൻ പോലും കഴിയാത്ത അത്രയും അവസ്ഥയിൽ വിശാൽ വിറക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് വിശാലിന് എന്ത് സംഭവിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിറയ്ക്കുന്നത് എന്നൊക്കെയുള്ള ചോദ്യവും ആശങ്കയും ഉയർന്നത്.
കടുത്ത പനി ബാധിച്ചാണ് വിശാൽ വേദിയിലെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗികമായ സ്ഥിരീകരണം നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
https://x.com/itisprashanth/status/1875921171855876293
Discussion about this post