ലക്‌നൗ : മഹാ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ പിടുകൂടി പോലീസ്. ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നാണ് വിദ്യാർത്ഥിയെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി 13 നാണ് മഹാകുംഭ മേള ആരംഭിക്കുന്നത്.
ചോദ്യം ചെയ്യലിനായി ഞായറാഴ്ച പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്ന 17 കാരനായ വിദ്യാർത്ഥിയെ റിമാൻഡ് ചെയ്തു. സഹപാഠിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സൃഷ്ടിച്ച് അതിൽ നിന്ന് മെസേജ് അയക്കുകയായിരുന്നു. മഹാകുംഭമേളയിൽ എത്തുന്ന 1,000 ഭക്തരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി എസ്എസ്പി പറഞ്ഞു.
പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രയാഗ്‌രാജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട വ്യാജമാണെന്ന് കണ്ടെത്തി. ഐപി വിലാസവും മറ്റ് സാങ്കേതിക മാർഗങ്ങളും ഉപയോഗിച്ച് അക്കൗണ്ട് നിർമിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് 17 കാരനെ പിടികൂടിയത്.
Discussion about this post