ന്യൂഡൽഹി : ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 2820 വിമാനം ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രാത്രി ഏഴുമണിയോടെ പുറപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. അപകടങ്ങളൊന്നും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു. എഞ്ചിൻ തകരാറിലായതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ശ്രീലങ്കയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ചൊവ്വാഴ്ച ഇസ്താംബൂളിൽ നിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. 299 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 6.51 നാണ് വിമാനം ലാൻഡ് ചെയ്തത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. കാലാവസ്ഥ മെച്ചപ്പെട്ടാൽ കൊളംബോയിലേക്കുള്ള യാത്ര പുനരാരംഭിക്കും എന്നാണ് വിവരം.
Discussion about this post