പെട്ടെന്ന് ഒരു ഫംങ്ഷനോ ആഘോഷമോ ഉണ്ടെങ്കിൽ മന്നളിൽ പലരും കുഴങ്ങുമല്ലേ.. ജോലി തിരക്കും മറ്റുകാര്യങ്ങളുമായി മുഖമാകെ വല്ലാതെ ഡൾ ആയി മാറിയതാവും ടെൻഷൻ. എത്ര മനോഹരമായ വസ്ത്രം ഇട്ടാലും മുഖത്തെ ക്ഷീണവും കരിവാളിപ്പും നമ്മളുടെ ആത്മവിശ്വാസം കെടുത്തും. അങ്ങനെയങ്കിൽ ഒറ്റ യൂസിൽ നല്ല തിളക്കം കിട്ടുന്ന ഒരു മാസ്‌ക് പരിചയപ്പെടുത്തട്ടെ.
ഇതിന് പ്രധാനമായും ആവശ്യമായത് ബീറ്റ്റൂട്ട് പൊടിയാണ്. ഇത് തയ്യാറാക്കാൻ എളുപ്പമാണ്. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറുതായി അരിയുകയോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുകയോ ചെയ്യുക. ഇത് വെയിലിൽ വച്ച് ഉണക്കിയെടുക്കാം. ഇത് പിന്നീട് പൊടിച്ചെടുക്കാം. ഇതിനൊപ്പം തൈരും അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തിട്ട് ഉണങ്ങിയ ശേഷം അൽപ്പം വെള്ളം ചേർത്ത് മുഖം നന്നായി മസാജ് ചെയ്ത് കഴുകിപോക്കുക. തൈരിന് പകരം തേനോ നാരങ്ങനീരോ റോസ് വാട്ടറോ ചേർത്താലും ഗുണകരമാണ്. ഓരോരരുത്തരുടെ ചർമ്മത്തിന്റെ ടൈപ്പ് നോക്കി വേണം ഇത് തിരഞ്ഞെടുക്കാൻ.
രണ്ട് ടേബിൾ സ്പൂൺ ബീട്ടുറൂട്ട്, ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടേബിൾ സ്പൂൺ പനീനീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് മുഖത്ത് തേച്ച് വെക്കാം. മാസ്‌ക് നന്നായി വരണ്ടതിന് ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് മുഖം തിളങ്ങാൻ സഹായിക്കും.
ഇതൊരു ഫേസ് സ്‌ക്രബ് ആയി ഉരയോഗിക്കാം. തയ്യാറാക്കാനായി രണ്ട് ടേബിൾ സ്പൂൺ ബീട്ടുറൂട്ട്, അരിപ്പൊടി, പഞ്ചസാര, ഒരു ബൗൾ തൈര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് വൃത്താകൃതിയിൽ മുഖത്ത് നന്നായി മസാജ് ചെയ്ത് കൊടുക്കാം. ഇത് മുഖത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുഖം തിളങ്ങാൻ സഹായിക്കുകയും ചെയ്യും. ഇളം ചൂടുവെള്ളം ഉപയോഗിച്ചാണ് മുഖം കഴുകേണ്ടത്. മുഖം മിനുസമാകാനും മൃദുവാകാനും ആ മാസ്‌ക് സഹായിക്കും.
Discussion about this post