ഫ്ളോറിഡ : വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാവിലെ 11.10 നാണ് വിമാനം ലാൻഡ് ചെയ്തത്. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം എത്തിയത്. പതിവ് പരിശോധനയ്ക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ എയർപോർട്ട് അധികൃതർ ഫ്ളോറിഡ പോലീസിനെ വിവരം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ല്യൂ വിമാന അധികൃതർ പ്രസ്താവന പുറത്തിറക്കി. ഹൃദയഭേദകമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. സംഭവം എങ്ങനെ നടന്നു എന്ന് കണ്ടെത്താൻ അധികൃതരുമായി സഹകരിക്കും. മരിച്ച നിലയിൽ കണ്ടെത്തിയവർ എങ്ങന വിമാനത്തിൽ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും ജെറ്റ്ബ്ല്യൂ വ്യക്തമാക്കി.
Discussion about this post