ന്യൂഡൽഹി : ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഫ്‌ലാഗ് ഓഫ് ചെയ്യുക. ഓൺലൈൻ വഴിയാണ് മോദി ഉദ്ഘാടനം നിർവഹിക്കുക.
ഇന്ത്യൻ പ്രവാസികൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തതാണ് പ്രവാസി ഭാരതീയ എക്സ്പ്രസ്. അതും 45 നും 65 നും ഇടയിൽ പ്രായമുള്ളവർക്കും വേണ്ടി നിർമ്മിച്ചതാണ് ഇത് . ഇത് ഒരു പ്രത്യേക അത്യാധുനിക ടൂറിസ്റ്റ് ട്രെയിനാണ്. ജനുവരി 9 മുതൽ, ട്രെയിൻ മൂന്നാഴ്ചത്തേക്ക് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും മതപരമായ സ്ഥലങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും.
1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജിഇന്ത്യയിലേക്ക് മടങ്ങിയതിന്റെ വാർഷികമാണ് ജനുവരി 9-ന്. ഈ അനുസ്മരണ ദിനത്തിൽ പ്രവാസി ഭാരതീയ എക്സ്പ്രസ് ആദ്യ സർവീസ് നടത്തുന്നത്. ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ സ്മരണയ്ക്കായാണ് ജനുവരി 9 തിരഞ്ഞെടുത്തതെന്ന് സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
അയോധ്യ, പട്ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുര, കൊച്ചി, ഗോവ, ഏക്താ നഗർ (കെവാദിയ), അജ്മീർ, പുഷ്‌കർ, ആഗ്ര എന്നിവയാണ് പ്രവാസി ഭാരതീയ എക്സ്പ്രസിന്റെ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ. കൂടാതെ, ട്രെയിനിൽ 156 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാവും.
Discussion about this post