കൊച്ചി;വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നടപടിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വാക്കുപാലിച്ചെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്‌സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു.
പരാതി നൽകിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ റിപ്പോർട്ടർ ടിവിയിലൂടെ നടത്തിയ ഖേദപ്രകടനവും ഹണി തള്ളി. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് തനിക്കോ കുടുംബത്തിനോ ഉണ്ടായ ബുദ്ധിമുട്ട് മാറില്ലെന്ന് ഹണി പറഞ്ഞു.ബോബി ചെമ്മണ്ണൂരിന് മാപ്പ് പറയാമെങ്കിൽ അന്ന് തന്നെ ചെയ്യാമായിരുന്നു. ചെയ്തില്ല. രണ്ടാമതും ആവർത്തിച്ചു. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് എനിക്കോ കുടുംബത്തിനോ ഉണ്ടായ ബുദ്ധിമുട്ട് മാറില്ല. അദ്ദേഹത്തിന്റെ മനോനിലയുള്ള കുറേ ആളുകൾ സോഷ്യൽമീഡിയയിൽ ഉണ്ട്. അവരും ഇതിനെല്ലാം ഉത്തരവാദികളാണ്. എന്റെ ധൈര്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്. അതിന്റെ സന്തോഷം കൂടിയുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
താൻ ചർച്ചയാക്കാൻ ഉദ്ദേശിച്ചത് നിസാര വിഷയമല്ലെന്നും ഇത് താൻ കാലങ്ങളായി നേരിട്ടുവരികയാണെന്നും താരം പറഞ്ഞു. താൻ അനുഭവിക്കുന്ന ഈ അവസ്ഥയിലേക്ക് തന്നെ തള്ളിവിട്ടവരിൽ പ്രധാനിയാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്.ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. എവിടുന്നോ സംരക്ഷണം കിട്ടുന്ന അനുഭവമാണ് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സ് ഉദ്ഘാടന വേദിയിൽ അപമാനകരമായി പെരുമാറിയപ്പോൾ ഉള്ളിൽ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണു ചിരിച്ചുനിന്നതെന്നും സൂചിപ്പിച്ചു. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്
Discussion about this post