വാഷിംഗ്ടൺ: യുഎസിൽ ശീതകാല കൊടുങ്കാറ്റ്. ഇതേ തുടർന്ന് 2300 വിമാനങ്ങൾ റദ്ദാക്കി. കൊടുങ്കാറ്റിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ രാജ്യത്തെ ആദ്യത്തെ പ്രധാന ശൈത്യകാല കൊടുങ്കാറ്റ്, ‘ഇന്ന് രാത്രി കിഴക്കോട്ട് പടിഞ്ഞാറൻ അറ്റ്‌ലാന്റിക്കിലേക്ക് നീങ്ങും. ചില പർവതപ്രദേശങ്ങളിലും മദ്ധ്യഭാഗത്തും ചില ചെറിയ മഞ്ഞുവീഴ്ചകൾ സാധ്യമാകും എന്ന് ദേശീയ കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നിലവിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവും ആണ് അമേരിക്കയിൽ അനുഭവപ്പെടുന്നത്. അടുത്ത ആഴ്ചയോടെ കിഴക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും തണുപ്പും തീവ്രമാകും. പിന്നീട് തെക്കൻ മേഖലയിലേക്ക് ചുഴലി നീങ്ങും. തണുപ്പ് കനക്കുന്ന പശ്ചാത്തലത്തിൽ ആളുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുഎസിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു . ഇന്ത്യാന, കെന്റക്കി, വിർജീനിയ തുടങ്ങി പല സംസ്ഥാനങ്ങളിലും മഞ്ഞു വീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച തുടരുന്നതിനാൽ കൻസസിലും മിസോറിയിലും കാലാവസ്ഥാ നിരീക്ഷകർ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ചയ്ക്കൊപ്പം മഞ്ഞുവീഴ്ചയും മൂലം ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
വിവിധ പ്രവിശ്യകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ഓഫീസുകളും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
Discussion about this post