ഇന്ത്യക്കാർക്ക് ചായ എന്നത് ഒരു വികാരമാണ്. ചായ ഇല്ലാത്ത ഒരു ദിവസം നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. അത്രമാത്രം ചായയിൽ നാമെല്ലം അഡിക്റ്റഡ് ആണ്. നമ്മുടെ മാനസീകാവസ്ഥയെ പോലും മാറ്റാൻ ഒരു ചായയ്ക്ക് കഴിയും. ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്തോ.. വിഷമവും ടെൻഷനുമെല്ലാം ആയിരിക്കുന്ന സമയത്തോ.. ഇനി ആകെ തളർച്ചയും തിലവേദനയുമെല്ലാം ഒക്കെയുള്ള സമയത്ത് ഒരു കപ്പ് ചായ നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല.
ചായ ജീവിതത്തിൽ നിന്നും മാറ്റി വയ്ക്കാൻ കഴിയാത്തയാളുകൾ പൊതുവെ, ടീ ബാഗും മെഷീൻ ചായയുമെല്ലാം ആശ്രയിക്കുകയാണ് പതിവ്. എന്നാൽ, ഈ ചായ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ടീ ബാഗുകളുടെ ദോഷ വശങ്ങളെ കുറിച്ച് വ്യക്തമായത്. ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്.
പോളിമർ അധിഷ്ഠിതമായ വസ്തുക്കൾ കൊണ്ടാണ് ടീ ബാഗുകൾ നിർമിക്കുന്നത്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ്. ഒരു ടീ ബാഗ് ചൂടുള്ള വെള്ളത്തിലേക്ക് ഇടുമ്പോൾ ലക്ഷക്കണക്കിന് നാനോ പ്ലാസ്റ്റിക്കുകളെയും മൈക്രോ പ്ലാസ്റ്റിക്കുകളെയുമാണ് പുറത്ത് വിടുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.
പോളിപ്രൊപ്പിൻലീൻ, സെല്ലുലോസ് എന്നിവ ഉപയോഗിച്ച് നിർമിച്ച ടീ ബാഗുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ടീ ബാഗുകളിൽ അടങ്ങിയിട്ടുള്ള ഈ നാനോ പ്ലാസ്റ്റിക്കുകളും മൈക്രോ പ്ലാസ്റ്റിക്കുകളും ചൂടുവെള്ളത്തിൽ ഇടുമ്പോൾ അതിലേക്ക് കലരുകയും ചായ കുടിക്കുമ്പോൾ വയറ്റിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് കുടലിൽ നിന്നും രക്തത്തിലേക്ക് എത്തുകയും പിന്നീട് ശരീരം മുഴുവൻ വ്യാപിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഓരോ മനുഷ്യ ശരീരത്തിലും ഗർഭസ്ഥ ശിശുവിലും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിലുമുൾപ്പെടെ വലിയ തോതിലാണ് നാനോ പ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തിയിട്ടുള്ളത്. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഒരു ചായ കുടിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളുമാണ് ശരീരത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ടീ ബാഗുകൾ ഉപയോഗിച്ച് ചായ കുടിക്കുന്നത് ഒളിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Discussion about this post