സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് പാകിസ്താൻ. രാജ്യം വൻ തകർച്ചയുടെ വക്കിലാണെന്നാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 22,000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ ഇരട്ടപൗരത്വമുള്ളവരാണ്. പാകിസ്താൻ പൗരത്വത്തോടൊപ്പം അവർക്ക് മറ്റൊരു രാജ്യത്തും പൗരത്വവും നിക്ഷേപവും സ്വത്തുക്കളും ഉണ്ടെന്ന് അർത്ഥം.
ദേശീയ അസംബ്ലി പാനലിന്റെ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം രാജാ ഖുറം നവാസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നപ്പോൾ, അംഗങ്ങൾ ഈ ഇരട്ടപൗരത്വ സമ്പ്രദായത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പ്രത്യേകിച്ച് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവരെ നിയന്ത്രിക്കാൻ കർശനമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താനുമായി ഇരട്ട പൗരത്വ കരാറുകളുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് പാകിസ്താൻ പാസ്പോർട്ട് അനുവദിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം ചർച്ച ചെയ്യുന്നതിനെക്കുറിച്ചാണ് യോഗം ശ്രദ്ധപുലർത്തിയത്.
22,000 ബ്യൂറോക്രാറ്റുകൾക്ക് ഇരട്ട പൗരത്വമുണ്ടെന്നും യോഗത്തിൽ വെളിപ്പെടുത്തി. ഇരട്ട പൗരത്വമുള്ള വ്യക്തികളെ ബ്യൂറോക്രാറ്റുകളായി നിയമിക്കരുതെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി അംഗം അബ്ദുൾ ഖാദർ പട്ടേൽ നിർദ്ദേശിച്ചു.
Discussion about this post