ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൽ ഒഴിവുകൾ. ബിഗ്രേഡ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ പോസ്റ്റൽ ആയി അയക്കാം. 30 ദിവസത്തിനുള്ളിലാണ് അപേക്ഷ അയക്കേണ്ടത് എന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ഇൻകം ടാക്‌സ് പ്രൊസസിംഗ് അസിസ്റ്റന്റ്മാരുടെ ഒഴിവിലേക്കാണ് അവസരം. എട്ട് തസ്തികകളിലാണ് ഒഴിവ്. ഇൻകം ടാക്‌സിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ അപേക്ഷ നൽകേണ്ടതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 56 വയസ്സാണ് പ്രായപരിധി.
കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടർ സയൻസിലോ ബിരുദാനന്തര ബിരുദമുളളവർക്കും എഞ്ചിനീയറിംഗിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുളളവർക്കും അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലോ ബിരുദം ഉള്ളവർക്കും അപേക്ഷകൾ നൽകാം. ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിംഗിൽ രണ്ട് വർഷത്തെ പരിചയ സമ്പത്തുള്ളവർക്കും അപേക്ഷകൾ നൽകാം.
പരീക്ഷയില്ലാതെയാണ് പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുക. നിയമിതരാകുന്നവർക്ക് 44,900 മുതൽ 1, 42,400 രൂപവരെ ശമ്പളമായി ലഭിക്കും. അപേക്ഷ ഫോം ഇൻകംടാക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് പൂരിപ്പിച്ച് ആവശ്യമായരേഖകൾക്കൊപ്പം ഡയറക്ടറേറ്റ് ഒഫ് ഇൻകം ടാക്‌സ്, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സ് എന്ന വിലാസത്തിലേക്ക് അയക്കാം.
Discussion about this post