ചെന്നൈ: സർക്കാർ സ്‌കൂളിൽ ജോലി അദ്ധ്യാപകർ ജോലി ചെയ്യിപ്പിച്ച വിദ്യാർത്ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി വിവരം. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ യുവരാജിനാണ് ദുരവസ്ഥ. കെട്ടിടാശിഷ്ടങ്ങൾ നീക്കുന്ന ജോലിയാണ് യുവരാജിനെ കൊണ്ട് അദ്ധ്യാപകർ ചെയ്യിപ്പിച്ചത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് കാഴ്ച നഷ്ടമാകാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാർത്ഥികളെ അദ്ധ്യാപകർ നിർബന്ധപൂർവ്വം ജോലി ചെയ്യിപ്പിക്കാറുണ്ടായിരുന്നുവത്രേ. കണ്ണിൽ പൊടി വീണ് പ്രശ്‌നമായിട്ടും ആശുപത്രിയിൽ കൊണ്ട് പോകാൻ കൂട്ടാക്കാത്ത അദ്ധ്യാപകർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
Discussion about this post