എറണാകുളം: കോടതി ഉത്തരവ് ലംഘിച്ച് മത്സരം സംഘടിപ്പിച്ച സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷനെതിരെ ഇന്ത്യൻ ആം റെസ്ലിങ് ഫെഡറേഷൻ അഡ്‌ഹോക് കമ്മിറ്റി. ഉത്തരവ് നിലനിൽക്കേ സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നടത്തിയത് കോടതിയലക്ഷ്യമായി തീർന്നുവെന്ന് കമ്മിറ്റി വിമർശിച്ചു. അസോസിയേഷൻ കേടതിയെയും കായിക താരങ്ങളെയും വഞ്ചിച്ചുവെന്നും കമ്മിറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ മാസം ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങൾ സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര കായികതാരവും മുൻ ലോക ചാമ്പ്യനുമായ ജോബി മാത്യു ജില്ലാ കോടതിയിൽ ഫയൽ ചെയ്ത കേസിൽ 1.1.2025 മുതൽ സംസ്ഥാന/ ജില്ലാ മൽസരങ്ങൾക്ക് വിലക്കുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് മത്സരം നടത്തിയ സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷനും, എറണാകുളം പഞ്ചഗുസ്തി അസോസിയേഷനും, സംസ്ഥാന സ്‌പോർടസ് കൗൺസിലും ജില്ലാ സ്‌പോർടസ് കൗൺസിലും ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയിരിക്കുന്നു.
എറണാകുളം ജില്ലാ കോടതി പ്രസ്തുത സ്റ്റേ ഓർഡർ ബന്ധപ്പെട്ട എല്ലാവർക്കും, പ്രത്യേകിച്ച് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും, എറണാകുളം ജില്ലാ സ്‌പോർടസ് കൗൺസിൽ സെക്രട്ടറിക്കും , സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറിക്കും, ഏറണാകുളം പഞ്ചഗുസ്തി അസോസി യേഷൻ പ്രസിഡന്റിനും, സ്രെകട്ടറിക്കും ഒക്കെ എക്‌സിക്യൂട്ട് ചെയ്തിരുന്നു. എന്നിട്ടും പ്രസ്തുത വിവരങ്ങൾ കൈപ്പറ്റിയ വിവരം കായികതാരങ്ങളിൽ നിന്നും, അതിഥികളിൽ നിന്നും മറച്ചുവച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ പറ്റിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെയും, കൂട്ടാളികളുടെയും പിടിവാശി മൂലം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മൽസരം നടത്തി കോടതിയലക്ഷ്യം എല്ലാവർക്കും എതിരെ വരുത്തി വെച്ചിരിക്കുകയാണ്. അവസാന ദിവസം രാവിലെ മത്സരത്തിന്റെ ഉദ്ഘാടനം വച്ച് മന്ത്രിയെ വരെ സ്വാധീനം ഉപയോഗിച്ച് കൊണ്ടുവന്ന് കോടതി സ്റ്റേ ചെയ്തിട്ടുള്ള കാര്യം മറച്ചുവച്ച് മൽസരങ്ങളുടെ ഉദ്ഘാടനം നടത്തി കായികതാരങ്ങളെയും, പൊതുജനങ്ങളെയും, കോടതിയേയും വഞ്ചിച്ചിരിക്കുകയാണ്.
2016-ലാണ് കേരള പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നത്. അംഗീകാരം ലഭിക്കുന്ന ഏതൊരു സ്‌പോർട്‌സ് അസോസിയേഷനും സംസ്ഥാന കായിക നയത്തിനും, സംസ്ഥാന കായിക നിയമങ്ങൾക്കും, ബന്ധപ്പെട്ട അസോസിയേഷന്റെ രജിസ്റ്റർ ചെയ്യപ്പെട്ട നിയമാവലിക്കും അനുസരിച്ചുവേണം മുന്നോട്ട് പോകുവാൻ. എന്നാൽ കേരള പഞ്ചഗുസ്തി അസോസിയേഷന്റെ ഭാരവാഹികൾ പ്രസ്തുത നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നിയമാവലികൾ ലംഘിച്ച് മുന്നോട്ടുപോകുകയും, നിയമലംഘനങ്ങൾ ചുണ്ടിക്കാണിക്കുന്നവരെ സംഘടനയിൽ നിന്നും ഒഴിവാക്കുകയും, പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യപരമായ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ സംസ്ഥാന ജനറൽ സെക്രട്ടറിയും, അദ്ദേഹത്തിന്റെ ഇഷ്ടക്കാരും ഏകാധിപത്യ പ്രവണതയോടെ തന്നിഷ്ട്രപകാരം മുന്നോട്ടുപോകുന്നത് പല ആത്മാ ഭിമാനമുള്ള കായികതാരങ്ങളുടെയും കായിക ഭാവിയെ സാരമായി ബാധിക്കുന്നു.
എറണാകുളം ജില്ലയിലുൾപ്പെടെ പല ജില്ലകളിലും ജില്ലാ ഭാരവാഹിക ളുടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി സംസ്ഥാന സ്‌പോർട്‌സ് കൺസിൽ നിയ മങ്ങളും, പഞ്ചഗുസ്തി അസോസിയേഷൻ നിയമാവലിയും ലംഘിച്ചിട്ടുള്ളതിനാൽ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കമ്മിറ്റികൾ പലതും അസാധുവാണ്. സംസ്ഥാന ജനറൽ സ്വെകരട്ടറി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. സംഘടനയുടെ നിയമാവലി ഭൂരിപക്ഷം പേർക്കും ഇതുവരെ കാണുവാൻ പോലും സാധിച്ചി ട്ടില്ല. ഓഡിറ്റഡ് സ്റ്റ്‌റേറ്റ്‌മെന്റുകൾ വാർഷിക യോഗങ്ങളിൽപ്പോലും അംഗങ്ങൾക്ക് ലഭ്യമാക്കുന്നില്ല. വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നില്ല. ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമ്പോൾ ഓരോ കായികതാരവും രജിസ്റ്റർ ചെയ്യുന്നതിന് പണം വാങ്ങിക്കുന്നുണ്ടെങ്കിലും രസീത് നൽകാറില്ല. അംഗീകാരം കിട്ടുന്നതിന് വേണ്ടി മാതൃ സംഘടനയായിരുന്ന കിറശമി അൃാ ണൃലേെഹശിഴ എലറലൃമശേീി (കഅഎ) -ൽ നിന്നും രേഖ കൾ വാങ്ങി കേരള സ്‌പോർടസ് കൗൺസിലിൽ സമർപ്പിക്കുകയും അംഗീകാരം കിട്ടിക്കഴിഞ്ഞപ്പോൾ നിയമാവലി ലംഘിച്ചുകൊണ്ട് ദേശീയ അംഗീകാരം നിലവിലില്ലാത്ത 2022-ൽ മാത്രം രൂപീകരിക്കപ്പെട്ട മറ്റൊരു കച്ചവടസംഘടനയുടെ ഭാഗമായി മുന്നോട്ടുപോകുകയും, പണവും സ്വാധീനവും ഉപയോഗിച്ച് കായിക ഭരണാധികാരികളേയും, കായികതാരങ്ങളേയും തെറ്റിദ്ധരിപ്പിച്ച് ഒത്താശയോടുകൂടി കായികമേഖലയിൽ നിന്നല്ലാത്ത തൽപരകക്ഷികളെ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി തിരുകിക്കയറ്റി ശരിയല്ലാത്ത രീതിയിൽ സംഘടനയെ നടത്തിക്കൊണ്ടു പോവുകയാണ്.
ഈ കാര്യങ്ങൾ പലരും കായിക മേലധികാരികളെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടികളും എടുക്കുവാൻ അവർ തയ്യാറാകാത്തതുമൂലവും, വിവരാവകാശം വഴി അപേക്ഷിക്കുന്ന രേഖകൾ പോലും അവഗണിക്കുകയും, നൽകാതിരിക്കുകയും ചെയ്യുന്നതിലൂടെ കോടതിയെ സമീപിക്കുവാൻ മറ്റുള്ളവർ നിർബ ന്ധിതരായിരിക്കുകയാണ്. പഞ്ചഗുസ്തിയെ സ്‌നേഹിക്കുകയും ഒരുകൂട്ടം സീനിയർ കായികതാരങ്ങളും, ഒഫീഷ്യലുകളും ഈ കാര്യങ്ങൾ സംസ്ഥാന സ്‌പോർട്‌സ് കൌൺസിലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും, തെളിവുകൾ നൽകിയിട്ടും നിഷ്പക്ഷ നിലപാട് എടുക്കാത്തതിനാലാണ് ഈ പ്രശ്‌നങ്ങൾ നാൾക്കുനാൾ വഷളാവുന്നത്. ഇത് വളർന്നുവരുന്ന കായികതാരങ്ങളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും ഇന്ത്യൻ ആം റെസ്ലിങ് ഫെഡറേഷൻ അഡ്‌ഹോക് കമ്മിറ്റി വ്യക്തമാക്കി.
Discussion about this post