ഗർഭിണിയായിരിക്കുന്ന കാലഘട്ടം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച ഒരേ സമയം, വ്യത്യസ്ത അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരേ സമയം സന്തോഷവും ആകുലതയും ആകാംഷയും എന്നിങ്ങനെ വ്യത്യസ്ത വികാരങ്ങളാണ് ഒരു സ്ത്രീ ഈ സമയത്ത് അനുഭവിക്കുന്നത്. അതുപോലെ തന്നെ ഒരു മനുഷ്യശരീരത്തിന് താങ്ങാൻ കളിയുന്നതിന്റെ നാലിരട്ടി വേദനയാണ് പ്രസവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത്.
ഇത്രയേറെ ഒരു വേദന പ്രസവ സമയത്ത് ഒരു സ്ത്രീക്ക് ഉണ്ടാകുമെന്നത് കൊണ്ട് തന്നെ പ്രസവം എന്നത് മിക്ക സ്ത്രീകൾക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ്. ഈ ഭയം കൊണ്ട് തന്നെ പല സ്ത്രീകളും പ്രസവിക്കാൻ മടി കാണിക്കുന്നതും കണ്ടുവരുന്നുണ്ട്.
എന്നാൽ, ഇപ്പോഴിതാ പ്രസവവുമായി ബന്ധപ്പെട്ട് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ. പ്രസവസമയത്ത് സ്ത്രീകൾക്ക് നൽകുന്ന അനസ്‌തേഷ്യയായ എപ്പിഡ്യൂറലുകളുടെ വില കുറയ്ക്കുക എന്ന ആശയം ജപ്പാൻ കൊണ്ടുവന്നിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതൊരു റീജിയണൽ അനസ്‌തേഷ്യയാണ്. അതായത്, ശസ്ത്രകിയ നടത്തുമ്പോൾ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗം മാത്രം മരവിപ്പിക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്. സുഷുമ്‌നാ നാഡിയിൽ ഇത് നൽകുന്നത് വഴി ശരീരത്തിന്റെ താഴേക്കുള്ള പകുതി ഭാഗം മരവിക്കുന്നു. ഇതോടെ, പ്രസവിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് വേദനയിൽ കുറവുണ്ടാവും.
ഈ വർഷം തുടക്കത്തിൽ തന്നെ ഈ അനസ്‌തേഷ്യക്ക് വില കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ, എപ്പിഡ്യൂറലുകളുടെ നിരക്ക് കുറയ്ക്കുന്ന ആദ്യ രാജ്യമായി ജപ്പാൻ മാറും.
Discussion about this post