ഹൈദരാബാദ്: കിംഗ് ഫിഷർ ബിയറിന്റെ വിതരണം നിർത്തിവയ്ക്കുന്നതായി തെലങ്കാന. സംസ്ഥാനത്തെ ബ്രൂയിംഗ് വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബിയറിന്റെ വിതരണം നിർത്തിവയ്ക്കുന്നത്. കിംഗ് ഫിഷറിന് പുറമേ ഹൈനിക്കിന്റെ വിതരണവും അവസാനിപ്പിക്കുകയാണ്.
യൂണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡാണ് മദ്യപാനികളെ സങ്കടത്തിലാഴ്ത്തുന്ന വാർത്ത പുറത്തുവിട്ടത്. തെലങ്കാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡാണ് മേൽപ്പറഞ്ഞ രണ്ടു ബിയറുകളുടെയും വിതരണം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് യുബിഎൽ വ്യക്തമാക്കി. സംസ്ഥാനത്തെ ബ്രൂയിംഗ് വ്യവസായം ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാരിന്റെ നിർണായക തീരുമാനം.
രണ്ട് വർഷം മുൻപാണ് ബിയറിന്റെ വിലയിൽ മാറ്റം വരുത്തിയത്. എന്നാൽ ഇതിന് ശേഷം വിലയിൽ മാറ്റം വന്നിട്ടില്ല. അതേസമയം ഇവയുടെ നിർമ്മാണത്തിന് വലിയ ചിലവും ഉണ്ട്. ഇത് വലിയ സാമ്പത്തിക നഷ്ടം ആണ് കമ്പനിയ്ക്ക് ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് നിരവധി തവണ ബിയറുകളുടെ വില കൂട്ടാൻ സർക്കാരിനോട് യുബിഎൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫലം കണ്ടില്ല. ഇതോടെയാണ് നിർത്താനുള്ള അന്തിമ തീരുമാനം എടുത്തത്.
ടിജിബിസിഎല്ലിൽ നിന്ന് വൻതോതിലുള്ള കുടിശ്ശികകൾ ലഭിക്കാത്തത് വലിയ സമ്മർദ്ദത്തിലേക്കാണ് നയിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Discussion about this post