തിരുവനന്തപുരം : റോഡ് കെട്ടിയടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവങ്ങളിൽ രാഷ്ട്രീയ നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ , തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയോടും കോടതിയിൽ ഹാജരാവാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെതാണ് നിർദേശം. ഫെബ്രുവരി 10ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകണം.
കോൺഗ്രസ് നേതാക്കളായ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ് എന്നിവരോടും കോടതിയിൽ ഹാജാരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതാക്കളോട് ഹാജരാവാൻ ആവശ്യപ്പെട്ടത്.
നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം വിഷയങ്ങൾ ലഘുവായി എടുക്കാൻ പറ്റില്ല. ഇത്തരത്തിൽ റോഡ് കയ്യേറിയും മറ്റു സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാമെന്നും കോടതി പറഞ്ഞു.
Discussion about this post