ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു . 80 വയസായിരുന്നു . തൃശ്ശൂർ അമല ആശുപത്രിയിലാണ് അന്ത്യം. . അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നേടി.
മലയാളചലച്ചിത്ര സംഗീതത്തിൽ ഇന്നുള്ള ഗായകനിരയിലെ ഒരു പ്രഗത്ഭനായ കാരണവർ . ആലാപനസിദ്ധിയുടേയും സൗന്ദര്യത്തിന്റേയും അളവുകോലുകൾ വെച്ചുനോക്കിയാൽ പാട്ടുകളുടെ രാജകുമാരനായിത്തന്നെയാണ് ജയചന്ദ്രനെ ഇന്നും വിശേഷിപ്പിക്കുന്നത്. നൂറു വസന്തങ്ങളും ശിശിരങ്ങളും വന്നുപോയാലും ജയചന്ദ്രന്റെ ഗാനസരോവരം നമ്മെ എന്നും
കാത്തിരിപ്പുണ്ടാവും.
1965 ൽ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിൽ പി ഭാസ്‌കരന്റെ രചനയായ ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രൻ വിവിധ ഭാഷകളിലായി പതിനായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആ പാട്ടുകൾ ഇന്നും ആളുക്കളുടെ നാവിൻ തുമ്പിൽ തങ്ങി നിൽക്കുന്നുണ്ടാവും.
ഓലഞ്ഞാലിക്കുരുവി …. പൊടി മീശ മുളയ്ക്കണ കാലം….. ശിശിരകാല മേഘമിഥുന ….. പൂവേ പൂവേ പാലപ്പൂവേ, … തേരിറങ്ങും മുകിലേ …. സ്വയം വരം ചന്ദ്രികേ …. നീയൊരു പുഴയായി….. പ്രേമിക്കുമ്പോൾ നീയും ഞാനും …… രാസാത്തി ഉന്നെ കാണാതെ എന്നിങ്ങനെ പ്രണയാർദ്രമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
മലയാളത്തിൽ മാത്രമല്ല തമിഴ് കനഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട് .
Discussion about this post