തൃശ്ശൂർ: അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. രാവിലെ10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.
പാലിയത്തെ തറവാട്ടിൽ നാളെ രാവിലെ 9 മുതൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം
Discussion about this post