അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്.
‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്‍പ്രൈസ് ആയി വച്ചത്. എല്ലാ ഫോളോവേഴ്‌സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങൾ എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദിയ ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ദിയ പ്രതികരിച്ചിരുന്നില്ല.
Discussion about this post