പത്തനംതിട്ട: കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി പതിനെട്ടുകാരിയായ വിദ്യാർത്ഥിനി. ശിശുക്ഷേമ സമിതിയോട് ആണ് പെൺകുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതലാണ് പ്രതികൾ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പോലീസ് പറഞ്ഞു.
Discussion about this post