ന്യൂഡല്‍ഹി: ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം വൈകുമെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളെ ഇന്ന് ഉച്ചയോടെ 1.5 കിലോമീറ്റർ പരസ്പര അകലത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ ഉപഗ്രഹങ്ങൾ ഈ അവസ്ഥയിൽ തുടരും. നാളെ രാവിലെ അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ഒൻപതാം തീയതി രാത്രി പരസ്പര അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായതോടെ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു.
തുടർന്ന് പരസ്പരം 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ ഉപഗ്രഹങ്ങളെ വീണ്ടും അടുപ്പിച്ച് തുടങ്ങുകയായിരുന്നു.
രണ്ട് വട്ടം ദൗത്യം മാറ്റിവയ്‍ക്കേണ്ടി വന്നതിനാൽ മൂന്നാം പരിശ്രമം കൂടുതൽ കരുതലോടെയാണ് മുന്നോട്ട് പോവുന്നത്.
Discussion about this post