ഭുവനേശ്വർ: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമായിക്കുള്ള മഹാകാവ്യം പ്രസിദ്ധീകരിച്ചു. ഒഡീഷയിലെ തിരുപ്പതി ദേശീയ സംസ്‌കൃത പണ്ഡിതനായ സർവകലാശാല അധ്യാപകൻ സോമനാഥ് ദാഷാണ് ഈ അമൂല്യഗ്രന്ഥം രചിച്ചത്. പ്രധാനമന്ത്രിയുടെ ജീവിതം അടങ്ങിയ ഈ ഗ്രന്ഥത്തിന് ‘നരേന്ദ്ര ആരോഹണം എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഗുജറാത്തിലെ വരാവലിൽ നടന്ന യുവജനോത്സവത്തിലായിരുന്നു നരേന്ദ്ര ആരോഹണം പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ വിവിധ മേഖലകളിലെ ശ്രേഷ്ഠർ പങ്കെടുത്തു. 700 പേജുകൾ ആണ് ഗ്രന്ഥത്തിന് ഉള്ളത്. ഇതിൽ 1200 ശ്ലോകങ്ങളും ഉണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങിയവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇതിലുണ്ട്. സംസ്‌കൃതത്തിന് പുറമേ ശ്ലോകങ്ങൾ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് വർഷം എടുത്താണ് സോമനാഥ് ഈ മഹാകാവ്യം പൂർത്തീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ കാണാനോ അദ്ദേഹത്തിനൊപ്പം സമയം ചിലവിടാനോ ഉള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ലെന്ന് സോമനാഥ് പറഞ്ഞു. വിവിധ പുസ്തകങ്ങൾ, ജേണലുകൾ, പ്രസംഗങ്ങൾ, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാൻ കി ബാത്ത്’ എന്നിവയിൽ നിന്നുമെല്ലാം ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് മഹാകാവ്യം പൂർത്തീകരിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പ്രധാനമന്ത്രി ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിറയെ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. വലിയ പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം ഇന്നിവിടെ എത്തി നിൽക്കുന്നത്. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. അതിനാലാമണ് മഹാകാവ്യം എഴുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post