ലോകത്ത് സമ്പന്നരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ആണ് ഓരോ കണക്കുകളും വ്യക്തമാക്കുന്നത്. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ ആളുകൾ എല്ലാം പല നാടുകളില്‍ സ്ഥിരം താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ മാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ഒരു മില്യൺ ഡോളറോ അതിലധികമോ ആസ്തികൾ ഉള്ളവരെയാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം 2024 ൽ 1,34,000 സമ്പന്നരാണ് സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് സെറ്റില്‍ ആയതെന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ വാർഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 ലും ഈ രീതി തന്നെ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.എ.ഇ, യു.എസ്.എ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ സമ്പന്നർ കുടിയേറിയത്. എന്നാല്‍, പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ മുന്നിലെത്തിയിരിക്കുന്നത് യു.കെയാണ്. യു.കെയിലേക്ക് ഓരോ വര്‍ഷവും കുടിയേറിയവരുടെ എന്നതിലും വലിയ തോതില്‍ ഉയര്‍ച്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ൽ 1600 അതിസമ്പന്നരാണ് യു.കെയിലേക്ക് കുടിയേറിയതെങ്കിൽ 2023ൽ അത് 3200 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 9500 പേരാണ് ഇവിടേക്ക് കുടിയേറിയത്..
Discussion about this post