ഇസ്ലാമിക ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡുമായുള്ള ബന്ധത്തിന്റെ പേരിൽ യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ.കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫെൽ ക്യാപിറ്റൽ എന്നീ സംഘടനകളെയാണ് കരിമ്പട്ടികൾ ഉൾപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം , ഈ ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കുന്നവർക്ക് യാത്രാ നിരോധനവും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കലും നേരിടേണ്ടിവരും. യുഎഇ ആസ്ഥാനമായുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ കരിമ്പട്ടികയിലുള്ള സംഘടനകളുമായി പ്രവർത്തിക്കാൻ അനുവാദമില്ല.
യുകെ ആസ്ഥാനമായുള്ള 8 സംഘടനകൾക്ക് പുറമെ 11 പേരെ കൂടി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായും അന്തർദേശീയമായും തീവ്രവാദത്തിന് ധനസഹായം നൽകുന്ന ശൃംഖലകൾ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎഇയുടെ ഈ തീരുമാനമെന്നാണ് വിവരം.
മുസ്ലീം ബ്രദർഹുഡ് ഒരു ഇസ്ലാമിക ഭീകരസംഘടനയാണ്. 1928 ൽ ഹസൻ അൽ ബന്ന എന്നായാളാണ് ഈജിപ്തിൽ സ്ഥാപിച്ചത്. രാഷ്ട്രീയ ഇസ്ലാം, ശരിയത്ത് നിയമം, അക്രമം, തീവ്രവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് അറിയപ്പെടുന്നു .
ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ അറബ് രാജ്യങ്ങളിൽ പോലും സംഘടന നിരോധിച്ചിട്ടുണ്ട് .
Discussion about this post