ലോസ് ഏഞ്ചൽസ്; ലോസ് ഏഞ്ചൽസില്‍ വിനാശം വിതച്ച് കാട്ടുതീ. കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ച് പേരുടെ മൃതദേഹം പാലിസേഡ്സ് ഫയർ സോണിൽ നിന്നും പതിനൊന്നു പേരുടെ മൃതദേഹം ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. 12,000-ലധികം കെട്ടിടങ്ങൾ ഇതിനോടകം നിലംപരിശായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയാണ് പാലിസേഡിൽ കാട്ടുതീയാരംഭിച്ചത്. ശക്തമായ കാറ്റുവീശിയതാണ് തീ വേഗത്തിൽ പടരുന്നതിനു കാരണമായത്. വരും ദിവസങ്ങളിലും കാറ്റ് ശക്തമാക്കുമെന്ന് ആണ് മുന്നറിയിപ്പ്. പ്രദേശത്ത് ഇപ്പോഴും തീ പടർന്നുകൊണ്ടിരിക്കുകയാണ്.
കാലിഫോർണിയയുടെ അയൽപ്രദേശങ്ങളായ ബ്രെൻ്റ്‌വുഡ്, ബെൽ എയർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ് .
പാലിസേഡിൽ 22,600 ഏക്കറില്‍ പടർന്നു പിടിച്ച തീയില്‍ 11 ശതമാനവും ഈറ്റൺ മേഖലയിലെ 15 ശതമാനത്തോളം തീയും മാത്രമാണ് അണയ്ക്കാൻ കഴിഞ്ഞത്. ആകാശമാർഗവും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് .
Discussion about this post