തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാല് പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
ഉച്ചയോടെയായിരുന്നു സംഭവം. 16 വയസ്സുള്ള നിമ, അലീനസ ആൻ ഗ്രീസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നിമയുടെ വീട്ടിൽ എത്തിയതായിരുന്നു ബാക്കി മൂന്ന് പേരും. വൈകീട്ട് ഇവർ റിസർവോയറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് സൂചന.
ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തേയ്ക്ക് ഓടി എത്തുകയായിരുന്നു. അപ്പോഴാണ് കുട്ടികൾ മുങ്ങിത്താഴുന്നതായി കണ്ടത്. ഉടനെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മൂന്ന് പേർക്ക് ബോധം ഉണ്ടായിരുന്നില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ പറയുന്നത്.
Discussion about this post