ഇടുക്കി: പൈനാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൈനാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സിദ്ദിഖ്, കൂലിപ്പണിക്കാരൻ ആയ സുഭാഷ് എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.
15 കാരിയായ പെൺകുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. കാൽവരിമൗണ്ടിലെ റിസോർട്ടിലെത്തിച്ചാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. സിദ്ദിഖിനെതിരെ പോക്‌സോ കേസിന് പുറമേ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതുവരെ മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച അയൽവാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.
അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടി ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവിടേയ്ക്ക് കുട്ടി എത്തുന്നതിന് മുൻപും, ഇവിടെ നിന്ന് അവധിയ്ക്ക് മുത്തച്ഛനെ കാണാൻ പോകുമ്പോഴുമാണ് കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളത്.
Discussion about this post