ലാസ : ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം . റിക്ടർ സ്‌കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായെതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോജി അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂകമ്പാണ് ഉണ്ടായത്. ഇതിൽ 120 ലധികം ആളുകൾ കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പത്തെ തുടർന്ന് പല പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post