ബംഗളൂരൂ : വാഹനാപകടത്തിൽ കർണാടക മന്ത്രിക്കും സഹോദരനും പരിക്ക്. കർണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ, സഹോദരനും എം.എൽ.സി.യുമായ ഛന്നരാജ് ഹത്തിഹോളി എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ബെലഗാവിക്ക് സമീപം കിട്ടൂരിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം വൈകുന്നേരം ബംഗളൂരുവിൽ നടന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുത്ത ശേഷം ബെലഗാവിയിലേക്ക് മടങ്ങുകയായിരുന്നും ഇരുവരും. തെരുവുനായയെ കണ്ടപ്പോൾ കാർ വെട്ടിച്ചതായിരുന്നു. എന്നാൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
മന്ത്രിയുടെ മുഖത്ത് പരിക്കുകൾ ഏറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സഹോദരന് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ചികിത്സയിൽ തുടരുകയാണ്.
Discussion about this post