ഉലുവ ഒരു സമ്പൂർണ്ണ ഔഷധമാണ് ; പ്രമേഹത്തിനും ദഹനത്തിനും ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരത്തിനായി ഇനി ഉലുവ ഇങ്ങനെ തയ്യാറാക്കാം

Published by
Brave India Desk

ഇന്ത്യൻ മസാലക്കൂട്ടുകളിൽ ധാരാളം ഔഷധഗുണമുള്ള ഒന്നാണ് ഉലുവ. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സഹായകരമാകുന്നതിനാൽ ഒരു സമ്പൂർണ്ണ ഔഷധമെന്ന് ഉലുവയെ പറയാം. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള നിരവധി ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഉലുവ സഹായിക്കുന്നതാണ്. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ ഏറെ സഹായകരമാണ്.

ഉലുവയിൽ 4-ഹൈഡ്രോക്സി ഐസോലൂസിൻ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ അന്നജത്തിന്റെ ദഹനത്തെ വൈകിപ്പിക്കുകയും ഗ്ലൂക്കോസ് നില നിലനിർത്തുകയും ചെയ്യുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള ഡയോസ്ജെനിൻ പ്രോജസ്റ്ററോൺ, കോർട്ടിസോൺ, ഹോർമോണുകൾ എന്നിവയുടെ സമന്വയത്തിന് സഹായിക്കുന്നു. ഈ ഹോർമോണുകൾ ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള ഉയർന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും സഹായിക്കുന്നു.

ആർത്തവ സമയത്തെ വേദന, ക്ഷീണം, ഓക്കാനം എന്നിവ ഇല്ലാതാക്കാനും ഉലുവ ഫലപ്രദമാണ്. ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഉലുവ സഹായിക്കുന്നു. ആർത്തവം ക്രമീകരിക്കാനും അനീമിയ തടയാനും ഉലുവ സഹായകരമാണ്. രാത്രിയിൽ രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിര്‍ത്ത് വച്ച് പിറ്റേന്ന് രാവിലെ ഉലുവ അരിച്ചെടുത്ത ശേഷം ലഭിക്കുന്ന വെള്ളം വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ഫലപ്രദം.

Share
Leave a Comment