അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഒഡിഷ. ഇനി മുതല്‍ ഇവര്‍ക്ക് 20,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും. ഇതിനൊപ്പമുണ്ട് 2025 ജനുവരി ഒന്നു മുതലാണ് ഇതിന് പ്രാബല്യമുള്ളത്. ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും പെന്‍ഷനും മെഡിക്കല്‍ സൗകര്യങ്ങളും ഇതുവഴി ലഭ്യമാകും.
ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പെന്‍ഷനോടൊപ്പം ചികിത്സാ ചെലവുകള്‍ക്ക ആവശ്യമായ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കും. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ടവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പ്രഖ്യാപിച്ചു.
തടങ്കല്‍ കാലയളവ് എത്രയെന്ന് പരിഗണിക്കാതെ തന്നെ പെന്‍ഷന്‍ ലഭിക്കും.1975 ജൂണ്‍ 25 നും 1977 മാര്‍ച്ച് 21 നും ഇടയില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് നൂറുകണക്കിന് ആളുകള്‍ രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളില്‍ തടവുശിക്ഷ അനുഭവിച്ചിരുന്നു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് സൗജന്യ ചികിത്സ നല്‍കുക. റയില്‍ വേ ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭിക്കും.
പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാം. കലക്ടര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനുമാണ് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനൊപ്പം ് മൂന്ന് സഹതടവുകാരുടെ രേഖകളും പേരുകളും തടങ്കലില്‍ കിടന്നതിന്ഞരെ വിശദാശംങ്ങളുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം.
Discussion about this post